വൈറസ് ആശങ്ക; പഴ വിപണി തകര്‍ച്ചയില്‍
കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പഴവിപണികളിലെ കച്ചവടം പകുതിയായി കുറഞ്ഞു. പക്ഷികള്‍ ഭക്ഷിച്ച പഴവര്‍ഗങ്ങളിലൂടെയാണ് രോഗം പടരുന്നതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശവും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുമാണ് വിപണിയെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
റമദാന്‍ വിപണി ലക്ഷ്യമിട്ട് വ്യാപാരികള്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യമായതിനാല്‍ വലിയ നഷ്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വില്‍പന പകുതിയായി കുറഞ്ഞു. ഈ സീസണില്‍ വലിയ കച്ചവടം നല്‍കിയിരുന്ന കാരക്ക, മാങ്ങ, മുന്തിരി, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇനങ്ങളുടെ വിപണനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ നഷ്ടം സഹിച്ചും വിലകുറച്ച് കച്ചവടം നടത്തേണ്ടി വരുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.
പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തുന്നതിന് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് നഗരത്തിലും വടകര, താമരശേരി എന്നിവിടങ്ങളിലും സ്‌ക്വാഡ് ഇറങ്ങി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."