അശോകന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയില്ല
പാറക്കടവ്: ഉറ്റ ബന്ധുക്കളുടെ അന്ത്യചുംബനമില്ലാതെ അശോകനും യാത്രയായി.
നിപാ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെക്യാട് ഉമ്മത്തൂര്‍ സ്വദേശി തട്ടാന്റവിട അശോകന്റെ രോഗത്തിനു കാരണം നിപാ വൈറസാണെന്ന സ്ഥിരീകരണം വന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ മരണം കൊണ്ടുപോയത്.
പനി ബാധിച്ചതോടെ തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അശോകനെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നിപാ വൈറസാണന്ന നിഗമനത്താല്‍ രോഗബാധ പടരുമെന്ന ഭീതിയുള്ളതിനാല്‍ വെന്റിലേറ്ററിലുള്ള അശോകനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റെവിടേക്കും മാറ്റാനും കഴിഞ്ഞില്ല.
തുടര്‍ന്ന് രക്തസാംപിള്‍ രോഗ നിര്‍ണയത്തിനായി ലാബിലേക്ക് അയച്ച് നിപാ വൈറസാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അഞ്ചു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ അശോകനെ ബന്ധുക്കള്‍ക്കു പോലും കാണാന്‍ കഴിയാതെ കോഴിക്കോട് വൈദ്യുതശ്മശാനത്തില്‍ അടക്കം ചെയ്തു.
തട്ടാന്റെവിട ചാത്തുവിന്റേയും മാണിക്ക്യത്തിന്റേയും മകനാണ്. ഭാര്യ: അനിത. മക്കള്‍: അഖില്‍, അശ്വതി, ആദിത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."