HOME
DETAILS

എരുമേലിയില്‍ മരങ്ങളില്‍ വാസമുറപ്പിച്ച് കടവവ്വാലുകള്‍

  
backup
May 23, 2018 | 5:56 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

എരുമേലി : സംസ്ഥാനത്ത് ജനങ്ങള്‍ ഒന്നാകെ നിപ്പ വൈറസ് പനി മൂലമുള്ള മരണഭീതിയിലാകുമ്പോള്‍
എരുമേലിയില്‍ മരങ്ങളില്‍ വാസമുറപ്പിച്ച് കടവവ്വാലുകള്‍.എരുമേലി - കാഞ്ഞിരപ്പള്ളി റോഡില്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് സമീപമാണ് ആയിരക്കണക്കിന് കടവവ്വാലുകളുടെ കേന്ദ്രമായിത്തീര്‍ന്നിരിക്കുന്നത് . വര്‍ഷങ്ങള്‍ക്കു മുമ്പ് നാമമാത്രമായ കടവവ്വാലുകള്‍ എത്തിയിരുന്ന ഇവിടെ ഇപ്പോള്‍ 10 ലധികം വന്‍ മരങ്ങളില്‍ മരങ്ങളുടെ ഇലകളേക്കാള്‍ കൂടുതല്‍ മരച്ചില്ലകളില്‍ ആയിരക്കണക്കിന് വവ്വാലുകള്‍ തൂങ്ങിക്കിടക്കുകയാണ് . വവ്വാലുകളില്‍ നിന്നും ഉണ്ടാകുന്ന പുതിയതരം വൈറസായ നിപ്പ മൂലം മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് എരുമേലിയിലെ ജനങ്ങളും ഇപ്പോള്‍ ഭീതിയിലായിരിക്കുന്നത് . കടവവ്വാലുകളുടെ കേന്ദ്രം എരുമേലി ടൗണിലാണെങ്കില്‍ കാടുപിടിച്ച ഒഴിഞ്ഞ സ്ഥലത്തായതാണ് ഇതുവരെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു . എന്നാല്‍ പുതിയ വൈറസ് പനി പടരുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റേതടക്കം പരിശോധന വേണമെന്നും നാട്ടുകാര്‍ പറയുന്നു . പകലോ - രാത്രിയോ എന്നില്ലാതെ സദാനേരവും കടവവ്വാലുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നതും കൗതുക കാഴ്ചയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  a day ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  a day ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  a day ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  a day ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  a day ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  a day ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  a day ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  a day ago