HOME
DETAILS

നാട് നിപാ വൈറസ് ഭീതിയില്‍: മാലിന്യ മുക്താമാവാതെ തൊടുപുഴ ജില്ലാ ആശുപത്രി

  
backup
May 23 2018 | 06:05 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

തൊടുപുഴ: നിപാ വൈറസ് സംസ്ഥാനത്ത് ഭീതി പരത്തുമ്പോഴും തൊടുപുഴ ജില്ലാ ആശുപത്രി അധികൃതര്‍ക്കു കുലുക്കമില്ല.
ജില്ലാ ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കായി ജലമെടുക്കാന്‍ ആശ്രയിക്കുന്ന കിണറ്റില്‍ മലിന ജലം ഒഴുകിയെത്തുന്നത് തടയാതെ അധികൃതര്‍ നിസ്സംഗത തുടരുകയാണ്. കിണറിന്റെ വശത്തുകൂടിയാണ് മാലിന്യവാഹിനിയായ ഓട കടന്നുപോവുന്നത്. ഈ ഓടയില്‍ നിന്നാണ് ജലം കിണറ്റിലേക്ക് എത്തുന്നത്. കിണറ്റിലേക്ക് മലിന ജലം ഒഴുകി എത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഇവിടം സന്ദര്‍ശിച്ച തൊടുപുഴ തഹസില്‍ദാരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസറും മുനിസിപ്പല്‍ വൈസ് ചെയര്‍മാനും അടങ്ങുന്ന സംഘം ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചിരുന്നതാണ്. ഓട കോണ്‍ക്രീറ്റ് ഉപയോഗിച്ച് കെട്ടി മലിന ജലം കിണറ്റിലെത്തുന്നത് ഒഴിവാക്കാനായി ഫണ്ടും വകയിരുത്തിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. കിണറിന്റെ പിന്‍വശത്തുള്ള ഹൗസിങ് കോളനിയില്‍ നിന്നാണ് ഓടയിലൂടെ ജലം കിണറ്റിലെത്തുന്നത്. കോണ്‍ട്രാക്റ്റര്‍ ഓട കോണ്‍ക്രീറ്റ് ചെയ്തുവരവെ കിണറിനു പിന്‍വശത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തി എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് കോണ്‍ക്രീറ്റിങ് നിന്നുപോയി.
എന്നാല്‍, ബന്ധപ്പെട്ട അധികൃതര്‍ പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നീക്കവും നടത്തിയില്ല. മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ അടക്കം പടരുമ്പോഴും അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇതുസംബന്ധിച്ച് തൊടുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ അംഗങ്ങള്‍ നിരവധി തവണ പരാതി ഉന്നയിച്ചതുമാണ്. എന്നിട്ടും മലിന ജലം തന്നെ കുടിക്കാനാണ് ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിധി.
ഈ കിണറ്റിലെ മലിനജലം ജില്ലാ ആശുപത്രിയിലെ രോഗികളെ കുടിപ്പിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ജില്ലാ കലക്ടറും തൊടുപുഴ തഹസില്‍ദാരും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കിണറിനു പിന്‍വശത്തു താമസിക്കുന്ന സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിനു പകരം കോണ്‍ക്രീറ്റിങ് നിര്‍ത്തിവയ്ക്കുന്നതു കൂട്ടുനിന്ന ആശുപത്രി അധികൃതര്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്.
മഴക്കാലം അടുത്തെത്തിയതിനാല്‍ ആശുപത്രിയിലും പരിസരമേഖലയിലും പകര്‍ച്ച വ്യാധി ഭീഷണിയുണ്ട്. അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തു വരാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.


.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  36 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago