കോര്പ്പറേഷന് യോഗം; അനധികൃത കൈയേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണപക്ഷമെന്നാക്ഷേപം
കൊല്ലം: കോര്പ്പറേഷന് പരിധിയില്‍ അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും വ്യാപകമാകുന്നതിന് ചുക്കാന്‍ പിടിക്കുന്നത് ഭരണപക്ഷത്തെ സി.പി.എം-സി.പി.ഐ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് യു.ഡി.എഫ്. ഇന്നലെ നടന്ന സാധാരണ കൗണ്‍സില്‍ യോഗത്തിലാണ്് യു.ഡി.എഫ് ശക്തമായ ആരോപണവുമായെത്തിയത്.
കാലങ്ങളായി കൗണ്‍സില്‍ യോഗത്തില്‍ നിരന്തരം ഉയരുന്ന ആക്ഷേപമാണ് അനധികൃത നിര്‍മ്മാണം സംബന്ധിച്ചുള്ള പരാതികള്‍. എന്നാല്‍ കൈയ്യേറ്റങ്ങള്‍ ഏറിയവയും സി.പി.എം-സി.പി.ഐ നേതാക്കന്മാര് ഉള്‍പ്പെട്ടതാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് യു.ഡി.എഫിലെ അഡ്വ. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ.കെ ഹഫീസ് നഗരത്തിലെ ട്രാഫിക്ക് സംവിധാനം ഉടച്ചുവാര്ക്കണമെന്നാവശ്യപ്പെട്ടു. ഡോ. ഉദയാ സുകുമാരന്‍. സുരേഷ്, ലൈലാകുമാരി, സോനിഷ, ഗീതാകുമാരി, ജയന്, ഡെ. മേയര്‍ വിജയ ഫ്രാന്‍സീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മേയര്‍ രാജേന്ദ്ര ബാബു അറിയിച്ചു. സെക്രട്ടറി രാജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."