മുന്‍കരുതലുമായി ജില്ലാ ആശുപത്രി
മാനന്തവാടി: നിപാ വൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. വി ജിതേഷ് അറിയിച്ചു. ജില്ലയില്‍ ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആശുപത്രി ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ക്കായി മാസ്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയതായും കുടുതല്‍ ഉപകരണങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതായും സൂപ്രണ്ട് അറിയിച്ചു. ഇവ തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ എത്തും. ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥല പരിമിതകള്‍ ഉണ്ടെങ്കിലും നിപാ വൈറസ് ബാധ മൂലമുള്ള പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഐസോലേഷന് വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും സൂപ്രണ്ട് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."