HOME
DETAILS

ജപ്പാന്‍ പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പുപൊട്ടി; വെള്ളമൊഴുകി റോഡ് തകര്‍ന്നു

  
backup
March 24 2017 | 06:03 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%97%e0%b4%b0

ഫറോക്ക്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന ഭൂഗര്‍ഭ പൈപ്പുപൊട്ടിയതിനെ തുടര്‍ന്ന് വെള്ളമൊഴുകി ഫറോക്ക് ടൗണിലും കരുവന്‍തിരുത്തിയിലും റോഡ് തകര്‍ന്നു. ഫറോക്ക് ടൗണില്‍ ഗതാഗതവും തടസപ്പെട്ടു. മെയിന്‍ ലൈനിലെ വാള്‍വ് അടച്ചതിനെ തുടര്‍ന്നാണ് വലിയ തോതിലുള്ള വെള്ളമൊഴുക്കും നാശനഷ്ടവും ഒഴിവായത്. വ്യാഴാഴ്ച പകല്‍ മൂന്നരയോടെയാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയായി പെരുമുഖം ചെത്തലത്ത് പറമ്പിലെയും കരുവന്‍തിരുത്തിയിലെയും ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ട്രയല്‍ പമ്പിങ് നടന്നുവരികയാണ്. കുടിവെള്ള പദ്ധതി കമ്മിഷന്‍ ചെയ്യാനിരിക്കെ പരീക്ഷണാടിസ്ഥാനത്തില്‍ ജലം തുറന്നു വിട്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഫറോക്ക് ബസ്സ്റ്റാന്‍ഡിന് മുന്നിലെ കടലുണ്ടി റോഡ് നെടുകെ പിളര്‍ന്ന് വെള്ളം മുകളിലേക്ക് പ്രവഹിച്ചത്. നിമിഷം നേരം കൊണ്ട് ടൗണിലെ പ്രധാന റോഡുകളിലും ചെറിയ ഇടവഴികളിലും വെള്ളം പരന്നൊഴുകി. സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് വെള്ളം അല്‍പ്പ സമയത്തിനകം കരുവന്‍തിരുത്തി റോഡ് വരെ എത്തിയിരുന്നു. വെള്ളം പരന്നൊഴുകി സമീപത്തെ വീട്ടുമുറ്റത്തുവരെ തളംകെട്ടി നിന്നു.
സംഭവത്തെ തുടര്‍ന്ന് ഫറോക്ക് ടൗണില്‍ ജനങ്ങള്‍ തടിച്ചൂകൂടി. വിവരമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാരുമുള്‍പ്പെടെ വലിയ ഒരു സംഘവുമെത്തിയിരുന്നു. വാള്‍വ് അടച്ചതിനൊപ്പം യന്ത്രം ഉപയോഗിച്ചു തകര്‍ന്ന റോഡ് തല്‍ക്കാലത്തേക്ക് നിരപ്പാക്കി. അഞ്ചോ ആറോ വര്‍ഷം മുന്‍പ് റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പുകളായതിനാല്‍ ചോര്‍ച്ചയുടെ കാരണമെന്താണെന്ന് ഉടന്‍ പറയാനാകില്ലെന്ന് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ചോര്‍ച്ച ഏറെ ദുര്‍ഘടം നിറഞ്ഞ സ്ഥലത്തായതിനാല്‍ അറ്റകുറ്റപ്പണി ദുഷ്‌കരമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago