HOME
DETAILS
MAL
ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍
backup
May 23 2018 | 20:05 PM
കൊച്ചി: നിപാ വൈറസിനെപ്പറ്റി ആശങ്ക പടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി ചലച്ചിത്രതാരം മോഹന്‍ലാല്‍. നിലവില്‍ ആശങ്കപ്പെടേണ്ടതോ ഭീതിപ്പെടേണ്ടതോ ആയ സാഹചര്യം ഇല്ലെന്ന് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കൃത്യമായ പ്രതിരോധ മാര്‍ഗത്തിലൂടെ രോഗത്തെ ശക്തമായി തടയാന്‍ കഴിയും.നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാമാര്‍ഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയ്യണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ അസുഖത്തിന് ചികിത്സയില്ലെന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."