HOME
DETAILS

യമനില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മരണം

  
backup
May 23, 2018 | 8:41 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d-2



റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മരണം. മആരിബ് പട്ടണം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവിടെ നഗര മധ്യത്തിലെ തിരക്കുള്ള മാര്‍ക്കറ്റ് കേന്ദ്രമാക്കിയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച ഹുദൈദ തുറമുഖത്തിന് സമീപം തുര്‍ക്കി കപ്പലിലുണ്ടായ തീപിടിത്തത്തിന് കാരണം ഹൂതികള്‍ നടത്തിയ ആക്രമണമായിരുന്നെന്നു യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
റഷ്യയില്‍ നിന്ന് ഗോതമ്പുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബാബു അല്‍ മന്‍ദബ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നു പോകുന്ന മുഴുവന്‍ കപ്പലുകള്‍ക്കും സുരക്ഷ ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്‍ സഹായത്തോടെ അന്താരാഷ്ട്ര കടലിടുക്കില്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്ന രണ്ട് ബോട്ടുകള്‍ സഖ്യ സേന തകര്‍ത്തു.
ഇന്നലെ രാവിലെയാണ് ഹൂതി ബോട്ടുകള്‍ സഖ്യ സേന തകര്‍ത്തത്. ചെങ്കടലില്‍ അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിനു നേരെ ആക്രമണം നടത്തുന്നതിനിടെയാണ് സഖ്യ സേന ബോട്ടുകള്‍ തകര്‍ത്തത്. രണ്ടു ബോട്ടുകള്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  a few seconds ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  3 minutes ago
No Image

ബഹ്‌റൈനും കുവൈത്തും തമ്മിലുളള സഹകരണം ശക്തമാക്കാന്‍ ഉന്നതതല കൂടിക്കാഴ്ച്ച

bahrain
  •  16 minutes ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ

crime
  •  20 minutes ago
No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  44 minutes ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  an hour ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  an hour ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  an hour ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  an hour ago