HOME
DETAILS

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

  
March 04, 2026 | 5:31 PM

young scooterist killed after being hit by ksrtc bus in vizhinjam

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി വർഗീസ് (30) ആണ് മരിച്ചത്. മുക്കോല-വിഴിഞ്ഞം റോഡിൽ വില്ലേജ് ഓഫിസിന് സമീപത്തുവെച്ചായിരുന്നു അപകടം. 

ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വർഗീസ്, ജോലികഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഈ സമയം, പൂവാറിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് വർഗീസിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഈടിയുടെ ആ​ഘാതത്തിൽ, ബസിനടിയിലേക്ക് തെറിച്ചുവീണ വർഗീസിന്റെ തലയിൽ ബസിന്റെ പിൻചക്രം തട്ടുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വർഗീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത വിഴിഞ്ഞം പൊലിസ് അന്വേഷണം ആരംഭിച്ചു. അന്തോണി അടിമ-സേസമ്മ ദമ്പതികളുടെ മകനായ വർഗീസ് അവിവാഹിതനാണ്.

A 30-year-old man lost his life on Wednesday afternoon after his scooter was hit by a KSRTC bus near the Village Office on the Mukkola-Vizhinjam road. The deceased has been identified as Varghese, a resident of Kottapuram, Vizhinjam, who worked as an electrician.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിന് നോട്ട്; ബി.ജെ.പി പ്രതിരോധത്തിൽ; പാലക്കാട്ടും നേമത്തും കഴക്കൂട്ടത്തും ആരോപണം  

Kerala
  •  3 days ago
No Image

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര, പലയിടത്തും പണി മുടക്കി വോട്ടിങ് യന്ത്രങ്ങള്‍

Kerala
  •  3 days ago
No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  3 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  3 days ago
No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  3 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  3 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  3 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  3 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  3 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  3 days ago