HOME
DETAILS
MAL
സഊദി കിരീടാവകാശിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭ ചേര്‍ന്നു
backup
May 23 2018 | 20:05 PM
റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ സഊദി മന്ത്രിസഭ ചേര്‍ന്നു. ജിദ്ദയിലെ പീസ് കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
മന്ത്രിസഭാ യോഗത്തില്‍ വിവിധ സാമ്പത്തിക, വികസന പദ്ധതികള്‍, സാമ്പത്തിക കാര്യ മന്ത്രാലയ റിപ്പോര്‍ട്ടുകള്‍ എന്നിവ വിശകലനം ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ സാമ്പത്തിക നിലവാരം യോഗം വിശകലനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്ന ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ വിവരങ്ങളും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."