HOME
DETAILS

മലയോരം ഉരുകുന്നു; കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

  
backup
March 24, 2017 | 6:59 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%89%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86


കുന്നുംകൈ: ജില്ലയുടെ മലയോര മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കിണറുകളും നീരുറവകളും വറ്റിവരണ്ടുകഴിഞ്ഞു. ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം ജലക്ഷാമത്തെ നേരിടുകയാണ് മലയോര മേഖല. ഏപ്രിലില്‍ മഴ എത്തിയില്ലെങ്കില്‍ ദുരിതം ഏറും.
ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കുടിവെള്ളം എല്ലാ മേഖലകളിലും എത്തിക്കുമെന്ന് അറിയിച്ചിട്ടും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആയിട്ടില്ല. പൊതുകിണറുകള്‍, കുളങ്ങള്‍ എന്നിവ ശുദ്ധീകരിക്കാന്‍ പഞ്ചായത്തധികൃതര്‍ മുന്‍കൈയെടുത്താല്‍ അതും വലിയ തോതില്‍ പ്രയോജനപ്പെടുമെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്ത് മടിക്കുകയാണ് .
തൊഴിലുറപ്പ് ജോലിയിലുള്‍പ്പെടുത്തി പണികള്‍ സുഗമമായി നടത്താമെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അനക്കമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചെറുകിട കുടിവെള്ളപദ്ധതികളും മിക്കയിടങ്ങളിലും അഴിമതിയുടെയും പാതിവഴിയിലുമായി നിലകൊള്ളുന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതുമൊക്കെയായി ചെറിയ തകരാര്‍ ഉണ്ടങ്കിലും പരിഹരിക്കാന്‍ അധികൃതര്‍ മിനക്കെടാറില്ല. കരിങ്കല്‍ ഖനന കുഴികളിലും പൊതുകുളങ്ങളിലും മറ്റുമായി ഏറെ ജലം കെട്ടി നില്‍ക്കുന്നുണ്ട്. ഇതു ശുദ്ധീകരിച്ച് ഉപയോഗപ്രദമാക്കാവുന്ന പദ്ധതിക്കു പോലും വിവിധ പഞ്ചായത്തുകള്‍ ശ്രമിക്കാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട് .
വെസ്റ്റ് എളേരി, ബളാല്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകളായ കിണറുകളും കുളങ്ങളും വേനലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വറ്റിവരണ്ടതുംപ്രയാസം സൃഷ്ട്ടിച്ചിട്ടുണ്ട്. അതേസമയം പുഴകളില്‍ നിന്ന് അനിയന്ത്രിതമായി ജലം ഊറ്റുന്നത് ജില്ലാ ഭരണകൂടം വിലക്കിയതിനാല്‍ സമീപത്തെ കിണറുകളില്‍ വെള്ളം വറ്റിപ്പോകുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
പുഴകളില്‍ നിന്നു കുടിവെള്ളത്തിനായി എടുക്കുന്നതിനായി സ്ഥാപിച്ച മോട്ടോറുകള്‍ പഞ്ചായത്തധികൃതര്‍ നശിപ്പിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വരും ദിവസങ്ങളില്‍ വേനല്‍ കടുക്കുമെന്നതിനാല്‍ അപ്പോഴുണ്ടാകുന്ന ജലക്ഷാമത്തെ ഏത് വിധത്തില്‍ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  3 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  3 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  3 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  3 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  3 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  3 days ago