HOME
DETAILS

പൊലിസിനെ ആക്രമിച്ച കേസിലെ പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍

  
backup
May 24 2018 | 01:05 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf-7

 


കരുനാഗപ്പള്ളി: പൊലിസിനെ ആക്രമിച്ച കേസിലെ പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്റ്റേഷനിലെ പൊലിസുകാരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചേന്നല്ലൂര്‍ തറയില്‍ മുഹമ്മദ് ഷെഫീഖ് (33), ആരിസ് മുഹമ്മദ് (34) എന്നിവരെയാണ് 450 പൊതി കഞ്ചാവുമായി കരുനാഗപ്പള്ളി റെയ്ഞ്ച് ഷാഡോ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രയാര്‍ കാമാണ്ടിശ്ശേരി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്. വവ്വാക്കാവ് എന്‍ജിനിയറിങ് കോളജിന് സമീപവും പ്രയാര്‍, ഇടയനമ്പലം ഭാഗങ്ങളിലെ ചില വീടുകള്‍ കേന്ദ്രികരിച്ചും സാമൂഹ്യവിരുദ്ധരുടെ സംഘം ചേരലും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുകയായിരുന്നു. ഗോവ, ബാംഗ്ലൂര്‍, കമ്പം, തേനി, മൂന്നാര്‍, കൊടൈക്കനാല്‍ ഭാഗങ്ങളില്‍നിന്ന് വലിയ തോതില്‍ കഞ്ചാവ് കൊണ്ടുവന്നായിരുന്നു വില്‍പനയും സംഘം ചേര്‍ന്നുള്ള ഉപയോഗവും.
കുറച്ചു ദിവസം മുന്‍പ് രണ്ട് ഗ്രാം എം.ഡി.എം.എയുമായി കോയിവിള സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് എം.ഡി.എം.എ നല്‍കിയ നഗരത്തിലെ ഒരു എന്‍ജിനിയറിങ് കോളജില്‍ പഠിക്കുന്ന എറണാകുളം സ്വദേശിയായ വിദ്യാര്‍ഥി എക്‌സൈസ് നിരീക്ഷണത്തിലാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ഹരികൃഷ്ണന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജു, സൗമ്യ, സജീവ്കുമാര്‍, ജിനു തങ്കച്ചന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a few seconds ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  10 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  18 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  35 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago