കരുന്നാഗപള്ളി താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക്
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കല്‍ നഗരസഭ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് 12.30ന് നടക്കും, 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ഒരേ സമയം ആറു പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന യൂനിറ്റ് സമ്പൂര്‍ണമായി ശീതികരിച്ച ജില്ലയിലെ ആദ്യത്തെ ഫാര്‍മസി സ്റ്റോര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അധുനിക ഡിജിറ്റല്‍ എക്സ് റേ യൂനിറ്റ്, തൈറോയ്ഡ് പരിശോധനാ സംവിധാനം, പവര്‍ ലോണ്ട്രി യൂനിറ്റ്, ദന്തല്‍ ലാബ്, നവീകരിച്ച ഹോസ്പിറ്റല്‍ റെക്കോര്‍ഡ്സ് ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് നടകുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം നിര്‍വഹിക്കും. ആര്. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷനാകും. കെ.സി വേണുഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പങ്കെടുക്കും.
50 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന ആശുപത്രിയിലെ മലിനജലം സംസ്കരിക്കുന്നതിനുള്ള സ്വീവേജ് പ്ലാന്റ് ഉടന്‍ പൂര്‍ത്തിയാകും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 27 കോടി ഉപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മാണ അനുമതി ഉടന്‍ ലഭ്യമാകും.
അള്‍ട്രാസൗണ്ട് സ്കാനര്‍, മെഡിക്കല്‍ ഐ.സി.യു എന്നിവയും ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് നഗരസഭ അധ്യക്ഷ എം. ശോഭന, ഉപാധ്യഷന് ആര്. രാവിന്ദ്രന് പിള്ള, സ്ഥിരം സമിതി അധ്യക്ഷ സുബൈദ കുഞ്ഞ് മോന്, വസുമതി, പി. ശിവരാജന്, പനകുളങ്ങര സുരേഷ്, കൗണ്‍സിലര്‍മാരായ എം.കെ വിജയ ഭാനു സി. വിജയന് പിള്ള, ആശുപത്രി സുപ്രണ്ട് തോമസ് അല്‍ഫോണ്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."