അടിയന്തിരമായി കടല്‍ഭിത്തി നിര്‍മിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
ചേര്‍ത്തല: ഒറ്റമശേരിയിലെ കടലാക്രമണ മേഖലയില്‍ അടിയന്തിരമായി കടല്‍ഭിത്തി നിര്‍മിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
ഇതുസംബന്ധിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുവാനും കമ്മീഷന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
തൈക്കല്‍, ഒറ്റമശേരി ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണെന്നും രണ്ട് വീടുകള്‍ പൂര്‍ണമായും തകരുകയും മൂന്നെണ്ണം ഭീഷണിയിലുമായിട്ടും സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് കടല്‍ഭിത്തി നിര്‍മാണം വൈകിക്കുകയാണെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ശരത് നല്‍കിയ ഹര്‍ജിയിലാണ് ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസിന്റെ ഉത്തരവ്.
കടലാക്രമണ മേഖലയില്‍ കല്ലിടുന്നതിന് ടെണ്ടര്‍ നടപടികളെടുത്തെങ്കിലും കരാര്‍ ഏറ്റെടുക്കുവാന്‍ ആരും തയ്യാറാവുന്നില്ലെന്നാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."