HOME
DETAILS
MAL
മുന്‍ഗണന നല്‍കാത്ത കണക്ക് കൂട്ടല്‍ ബജറ്റ് അവതരിപ്പിച്ചതെന്ന്
backup
March 24 2017 | 20:03 PM
എരുമപ്പെട്ടി: ഒരു മേഖലക്കും മുന്‍ഗണന നല്‍കാത്ത കണക്ക് കൂട്ടല്‍ ബജറ്റാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ.വി രാജശേഖരന് പറഞ്ഞു. ലക്ഷം വീട് കോളനി, കുടുബം ശ്രീ, സര്‍ക്കാര്‍ എല്‍.പി.സ്കൂളുകള്‍ എന്നിവയെ കുറിച്ച് ഒരു പരാമര്‍ശം പോലും ബജറ്റില്‍ വന്നില്ല. കുടിവെള്ളത്തിനായ് കിണര്‍ കുഴിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ചയില്‍ ഭരണ സമിതി അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വഴി സൗജന്യമായി കിണറുകള്‍ നിര്‍മിക്കുമ്പോള്‍ ഇതിന് സബ്സിഡി നല്‍കുന്നതെന്തിനാണെന്നും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടു നിന്ന നിന്നത് എന്തിനാണെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തമാക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."