ഡല്‍ഹി നിര്‍ഭയ കേസ്: കൗമാര കുറ്റവാളിക്ക് മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി ഐ.ബി
ന്യൂഡല്‍ഹി: 2012ലെ ഡല്‍ഹി നിര്‍ഭയ കേസിലെ കൗമാര കുറ്റവാളിക്ക് മറ്റു കേസുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി ഇന്റലിജന്‍സ് ബ്യൂറോ. 2011ല്‍ ഡല്‍ഹി ഹൈക്കോടതി ബോംബ് വച്ച കേസിലെ പ്രതിയായ കശ്മീര്‍ സ്വദേശിയുമായി നിര്‍ഭയ ഈ കൗമാര കുറ്റവാളിക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
പ്രമാദമായ 2012ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ ആറ് പ്രതികളില്‍ പ്രധാന പ്രതിയായിരുന്നു ഇദ്ദേഹം. എന്നാല്‍ അന്ന് പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ തന്നെ ജുവനൈല്‍ കോടതിയിലായിരുന്നു ഇയാളുടെ വിചാരണ. മൂന്ന് വര്‍ഷത്തെ ശിക്ഷക്കു ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങിയത്. ഉത്തര്‍പ്രദേശിലെ ബദാഉന്‍ ജില്ലക്കാരനായ കുറ്റവാളിക്ക് ഇപ്പോള്‍ 21 വയസ്സുണ്ട്. ഇയാള്‍ ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ സമയത്ത് ഡല്‍ഹി ഹൈക്കോടതി ബോംബ് കേസിലെ പ്രതി ഇദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്നു. ഈ സമയത്തുള്ള ഇരുവരുടെയും ബന്ധമാണ് പൊലിസ് അന്വോഷിക്കുന്നത്. ഇയാളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."