HOME
DETAILS
MAL
അശ്ലീല വീഡിയോ കാട്ടി പീഡനം: പ്രതിക്ക് 20 വര്‍ഷം തടവ്
backup
May 25 2018 | 01:05 AM
തലശ്ശേരി: മൊബൈല്‍ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് ആറുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ചിറയന്കീഴ ്പുതുശ്ശേരി മുക്കിലെ കല്ലമ്പലം തലവിള അശോകനെ(55) ആണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയതിനു10 വര്‍ഷം കഠിനതടവും 25,000 രൂപയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പോക്സോ നിയമപ്രകാരമാം പത്തു വര്‍ഷവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ പീഡനത്തിനരയായ കുട്ടിയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാനും കുട്ടിക്കു പ്രായപൂര്‍ത്തിയായാല്‍ തുക നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."