HOME
DETAILS

13 ലക്ഷത്തിന്റെ ചെക്ക് തട്ടിപ്പറിച്ചു പണം മാറിയെടുത്തു: ഇതരസംസ്ഥാനക്കാരായ രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

  
backup
May 25 2018 | 01:05 AM

13-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d

ഫറോക്ക് (കോഴിക്കോട്): 13 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പറിച്ചു പണം മാറിയെടുത്ത കേസില്‍ ഇതരസംസ്ഥാനക്കാരായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. ഛത്തിസ്ഗഡ് കോര്‍ബ സ്വദേശികളായ കമല്‍ കുമാര്‍ അഗര്‍വാള്‍ (37), മനോജ് സാഹു (37) എന്നിവരാണ് പിടിയിലായത്. കോര്‍ബയിലെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്നാണ് ഫറോക്ക് പൊലിസ് സ്‌റ്റേഷനിലെ ക്രൈം എസ്.ഐ എന്‍. സുബൈറും സംഘവും പ്രതികളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയിലെ വി.കെ.സി പോളിമേഴ്‌സിന്റെ ചെക്കാണ് പ്രതികള്‍ ഡല്‍ഹിയില്‍നിന്ന് തട്ടിപ്പറിച്ചെടുത്തത്.
വി.കെ.സി പോളിമേഴ്‌സിലേക്ക് അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുന്ന ഡല്‍ഹിയിലെ മംഗള ട്രെഡേഴ്‌സിന് 13ലക്ഷം രൂപയുടെ ചെക്ക് കൊറിയര്‍ വഴി അയച്ചുകൊടുത്തതായിരുന്നു. ചെക്ക് അടങ്ങിയ ബാഗ് ഡെലിവറി ജീവനക്കാരനില്‍നിന്ന് പ്രതികള്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. ചെക്ക് ഹരിയാനയില്‍ നിന്നാണ് കമല്‍ കുമാറിന്റെ ഭാര്യ സുനിതാ ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്തത്. പിന്നീട് ഛത്തിസ്ഗഡിലെത്തി കോര്‍ബ എസ്.ബി.ഐ ബാങ്കില്‍ നിന്നുമാണ് പണം പിന്‍വലിക്കുന്നത്. 10ലക്ഷം രൂപ കമല്‍ കുമാറും 3ലക്ഷം രൂപ മനോജ് സാഹുവും എടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞിട്ടും വാങ്ങിയ സാധനങ്ങളുടെ പണം കിട്ടാത്തതിനെ തുടര്‍ന്നു ഡല്‍ഹിയിലെ മംഗള ട്രെഡ്‌ഴ്‌സ് വി.കെ.സി പോളിമേഴ്‌സിനെ അറിയിച്ചതോടെയാണ് പണം അപഹരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി കാണുന്നത്. വി.കെ.സി അധികൃതര്‍ ഡി.ജി.പിക്കു നേരിട്ടു പരാതി നല്‍കി. കോഴിക്കോട് കമ്മിഷണര്‍ക്കു കൈമാറിയ പരാതിയില്‍ ഫറോക്ക് പൊലിസിനെ അന്വേഷണത്തിന് ഏല്‍പ്പിക്കുകയായിരുന്നു. 15 ദിവസത്തോളം ഡല്‍ഹിയിലും ഛത്തിസ്ഗഡിലുമായി അന്വേഷണം നടത്തിയതിനു ശേഷമാണ് പ്രതികളെ കണ്ടെത്താനായത്. കോര്‍ബ പൊലിസിന്റെ സഹായത്തോടെയാണ് പ്രതികളെ വലയിലാക്കുന്നത്. അറസ്റ്റിലായ കമല്‍കുമാര്‍ കോര്‍ബയിലും മറ്റുമായി നിരവധി കേസുകളില്‍ പ്രതിയാണ്. കോര്‍ബ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ടു വന്നത്. അപഹരിച്ച പണമുപയോഗിച്ച് കമല്‍ കുമാര്‍ വാങ്ങിയ ഹ്യുണ്ടായി ഇയോണ്‍ കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. 2,200 കിലോമീറ്റര്‍ താണ്ടി ഈ കാറിലാണ് പ്രതികളെ പൊലിസ് ഫറോക്കിലെത്തിച്ചത്. ഫറോക്ക് എ.എസ്.ഐ എം.എം പ്രകാശ്, സിവില്‍ പൊലിസ് ഓഫിസര്‍ രമേശ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago