വഴിയോര കച്ചവടം പൊടി പൊടിക്കുന്നു; അധികൃതര്‍ മൗനത്തില്‍
നെയ്യാറ്റിന്‍കര: ജനറല്‍ ആശുപത്രി ജങ്ഷന് മുതല്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം വഴിയോര കച്ചവടക്കാര്‍ കൈയേറി അനധികൃതമായി കച്ചവടം നടത്തിയിട്ടും നഗരസഭയും ബന്ധപ്പെട്ട അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നതായി ശക്തമായ ആക്ഷേപം ഉയരുകയാണ്.
നെയ്യാറ്റിന്‍കര എസ്.ബി.ഐ ജങ്ഷനില്‍ വഴിയാത്രക്കാര്‍ക്ക് കാലുകുത്താന്‍ കഴിയാത്ത തരത്തിലാണ് റോഡിന് ഇരുവശവും കൈയേറി വഴിയോര കച്ചവടം നടത്തുന്നത്. നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ടൗണില്‍ സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വഴിയോര കച്ചവടക്കാരുടെ നുഴഞ്ഞുകയറ്റം രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. നടപ്പാത കൈയേറി കച്ചവടം നടത്തുന്നതു കാരണം കാല്‍നട യാത്രക്കാര്‍ റോഡില്‍ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ഇതുകാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് സംഭവിക്കാറുള്ളത്.
ബസ് സ്റ്റാന്‍ഡിന് സമീപത്തായി നിരവധി കച്ചവട സ്ഥാപനങ്ങള്‍ റോഡില്‍ ഇറക്കി കെട്ടിയിരിക്കുന്നത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ നടപടികളും കൈകൊണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."