HOME
DETAILS
MAL
ആന്തരികാവയവം എടുത്തുമാറ്റിയെന്ന പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി
backup
May 25 2018 | 01:05 AM
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ എടുത്തുമാറ്റിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്നുപേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വൈദ്യശാസ്ത്ര ധര്‍മങ്ങള്‍ക്ക് നിരക്കാത്തതും ക്രൂരവുമായ സംഭവമാണ് ഇതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."