യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തിരുവനന്തപുരം: സര്‍ക്കാര്‍ ക്രിമിനല്‍ കൂട്ടുകെട്ടിനെതിരേ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. കണിയാപുരം മേഖലാ കമ്മിറ്റിയുടെയും ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കണിയാപുരം ആലുമ്മൂട് ജങ്ഷനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം ലീഗ് ജില്ലാ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷഹീര്‍ കരീം സമരസന്ദേശം നല്കി. ഷഹീര്‍ജി അഹമ്മദ്, അഡ്വ. കണിയാപുരം ഹലീം, എസ്.എ വാഹിദ്, കടവിളാകം കബീര്‍ എന്നിവര്‍ സംസാരിച്ചു.കഴക്കൂട്ടം ജങ്ഷനില്‍ എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മംഗലപുരം ഷാജി ഉദ്ഘാടനം ചെയ്തു . ഷാഫി പെരുമാതുറ സമരസന്ദേശം നടത്തി. ഷഹീന് കല്ലുവെട്ടി, സലാം, ഷാരുഖാന് എന്നിവര്‍ നേതൃത്വം നല്കി. കന്യാകുളങ്ങരയില്‍ കന്യാകുളങ്ങര ഷാജഹാന് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.കെ തങ്ങള്‍ സമരസന്ദേശം നല്കി. പനവൂരില്‍ ഷംനാദ് പനവൂര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."