ഷൊര്‍ണൂര്‍ നഗരസഭയുടെ ബജറ്റില്‍ റോഡുകള്‍ക്ക് പരിഗണന
ഷൊര്‍ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഭാരതപ്പുഴ സ്റ്റേഷനിലേക്ക് പോകുന്ന സമാന്തര റോഡിന് അന്‍പത് ലക്ഷം രൂപ ബജറ്റില്‍ ഉള്പടുത്തി ഷൊര്‍ണൂര്‍ നഗരസഭയുടെ 11,93,58,1782 രൂപ വരവും 11,00012750 ചെലവും 93569032 രൂപ മിച്ചമുള്ള 2017-18 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് ചെയര്മാന് ആര്. സുനു അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 25 ലക്ഷം രൂപയും മുനിസിപ്പല്‍ പ്രദേശത്തെ എയ്ഡഡ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തി. 1-ാം ക്ലാസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ എയ്ഡ് സ്കൂള്‍കുട്ടികള്‍ക്ക് ബാഗുകളും പുസ്തകങ്ങളും അടങ്ങുന്ന വിദ്യാഭ്യാസ കിറ്റ് നല്‍കുന്നതിന് പദ്ധതി വഭാവനം ചെയ്യുന്നു. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ വാങ്ങുന്നതിന് ബാങ്ക് ലോണ്‍ എടുക്കുന്ന വദ്യാര്‍ഥികള്‍ക്ക് സബ്സഡി തുക വകയിരുത്തിയിട്ടുണ്ട്. കുളപ്പുള്ളി ജംങ്ങ്ഷന് മുതല്‍ കൊച്ചിന് പാലം വരെയും, എസ്. എം. പി. ജംങ്ങ്ഷന് മുതല്‍ പൊതുവാള് ജംങ്ങ്ഷന് വരെയുള്ള റോഡിനിരുവശത്തും നടപ്പാത നിര്‍മിക്കും. കെ. എന്‍. അനില്‍കുമാര്‍, കെ. പി. മണികണ്ഠന്, എം. നാരായണന്, വി. കെ.ശ്രീകൃഷ്ണന്, പി. ബി. കൃഷ്ണവേണി, വി. എം. ഉണ്ണികൃഷ്ണന്, സിനി മനോജ്, ജയേഷ്, വിപിന്‍നാഥ്, ബിന്ദു ചര്‍ച്ചകളില്‍ പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ വി. വിമല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."