മുതിര്‍ന്ന വ്യക്തികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ : 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ
പാലക്കാട് : സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഇന്ത്യയിലാദ്യമായി 2017 ഏപ്രില്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീം നടപ്പാക്കുന്നു. ആര്‍.എസ്.ബി.വൈ-സി.എച്ച്.ഐ.എസ് പദ്ധതിയില്‍ അംഗമായിട്ടുള്ള 60ന് മുകളിലുള്ള ഓരോ മുതിര്‍ന്ന വ്യക്തിക്കും 30,000 രൂപയുടെ അധിക സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയാണ് എസ്.സി.എച്ച്.ഐ.എസ്. കുടുംബത്തില്‍ ഒന്നില്‍കൂടുതല്‍ മുതിര്‍ന്ന പൗരന്‍മാരുണ്ടെങ്കില്‍ ഓരോരുത്തരും 30,000 രൂപയുടെ അധിക സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ഈ ആനുകൂല്യം ഒരു കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് തമ്മില്‍ കൂട്ടമായോ ഒറ്റയ്‌ക്കോ ഉപയോഗിക്കാം.എസ്.സി.എച്ച്.ഐ.എസ്. പദ്ധതിയില്‍ തുക ഉപയോഗിച്ചതിന് ശേഷം വീണ്ടും ചികിത്സ ആവശ്യമുണ്ടെങ്കില്‍ ആര്‍.എസ്.ബി.വൈ കാര്‍ഡിലെ ബാക്കി തുകയായ 30,000 രൂപ ഉപയോഗിക്കാം. എസ്.സി.എച്ച്.ഐ.എസ് പദ്ധതി പ്രകാരമുള്ള തുകയും ആര്‍.എസ്.ബി.വൈ കാര്‍ഡിലെ 30,000 രൂപയും ഉപയോഗിച്ചതിന് ശേഷം ആവശ്യമെങ്കില്‍ ' ചിസ്പ്ലസ്' പദ്ധതിപ്രകാരം ഗുരുതര രോഗങ്ങള്‍ക്ക് 70,000 രൂപയുടെ അധിക സൗജന്യ ചികിത്സ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് ആര്‍.എസ്.ബി.വൈ പദ്ധതിപ്രകാരമുള്ള 1045 ചികിത്സാ പായ്‌ക്കേജുകള്‍ കൂടാതെ എസ്.സി.എച്ച്.ഐ.എസ് പദ്ധതിപ്രകാരമുള്ള ഗുരുതര രോഗ ചികിത്സയുടെ 211 ചികിത്സാപായ്‌ക്കേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ചികിത്സ ആര്‍.എസ്.ബി.വൈ.യില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ സര്‍ക്കാര്‍ ആശൂപത്രിയില്‍ ലഭ്യമാണ്. ഈ പരിരക്ഷ ലഭിക്കുവാന്‍ ആര്‍.എസ്.ബി.വൈ അംഗമായിട്ടുള്ള വ്യക്തികള്‍ക്ക് 60 വയസോ അതിനുമുകളിലോ ആവണം.
ഈ പോളിസി വര്‍ഷം കാര്‍ഡ് പുതുക്കുമ്പോള്‍ യഥാര്‍ഥ വയസ് 60 ഉള്ളവര്‍ ഒരു പക്ഷേ ആര്‍.എസ്.ബി.വൈ കാര്‍ഡില്‍ വയസ് കുറവാണെങ്കില്‍ യഥാര്‍ഥ വയസ് തെളിയിക്കുന്ന രേഖകളുമായി മുതിര്‍ന്ന വ്യക്തി കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി യഥാര്‍ഥ വയസ് ആര്‍.എസ്.ബി.വൈ കാര്‍ഡില്‍ രേഖപ്പെടുത്തണം. പദ്ധതി പ്രവര്‍ത്തനം തുടങ്ങിയാല്‍ വയസ് തിരുത്തല്‍ സാധ്യമാവില്ല. അതിനാല്‍ എല്ലാ മുതിര്‍ന്ന വ്യക്തികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."