ദേശീയതയെ വംശീയത വിഴുങ്ങുന്നു: ഡോ.കെ.എസ് രവികുമാര്‍
തൃശൂര്‍: ഇന്ത്യന്‍ ബഹുസ്വരതയേയും ദേശീയതയേയും വംശീയത വിഴുങ്ങുകയാണെന്നു സാഹിത്യനിരൂപകനും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലറുമായ ഡോ. കെ.എസ് രവികുമാര്‍ പറഞ്ഞു.
മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ 'ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണവും സാഹിത്യപശ്ചാത്തലവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം നില്‍ക്കുന്നത് വലിയ വംശീയ വെല്ലുവിളികള്‍ക്കു മുന്നിലാണ്. ദേശീയതയ്ക്ക് വംശീയ ശക്തികള്‍ പ്രത്യേക ചിഹ്നങ്ങള്‍ കല്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സാഹിത്യം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇന്നത്തെ മലയാള സാഹിത്യം സൂക്ഷ്മതലത്തില്‍ ആധിപത്യ ശക്തികള്‍ക്കെതിരായി പ്രതിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തി. ദേശീയത ആധുനിക കാലത്ത് ഉയര്‍ന്നുവന്ന പുതിയ സ്വത്വമാണ്. ഇന്നത്തെ ഇന്ത്യന്‍ ദേശീയത പൂര്‍ണമായും വസ്തുനിഷ്ഠമല്ലെന്നും ദേശീയ രൂപീകരണം വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാത്മക പ്രാദേശികതയാണ് ദേശീയതയുടെ ന്യൂക്ലിയസ് എന്നും വളര്‍ന്നു വരുന്ന വെല്ലുവിളികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്നും കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനായി. സുപ്രിയ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടി.ആര്. മായ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."