കത്തിന്റെ ചുരുക്കം
'2017 ജൂലൈ ഏഴാം തീയതിയോടു കൂടി ചീഫ് സെക്രട്ടറി അന്തിമ തീരുമാനമെടുത്ത് അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫിസിനെ അറിയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് എന്നെ (അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍)അറിയിച്ചത്.
പക്ഷെ അങ്ങനെ ഒരു തീരുമാനം അറിയിച്ചില്ല. തന്‍മൂലം പിന്നീട് നടന്ന വിചാരണയില്‍ ഈ വിഷയത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്നാണ് ഞാന്‍ ഹൈക്കോടതിയെ അറിയിച്ചത്.
വ്യക്തമായ നിലപാട് സര്‍ക്കാര്‍ അറിയിക്കാത്തതുമൂലം പല തവണ കേസ് മാറ്റിവെക്കേണ്ടി വന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അവസാന ചാന്‍സ് എന്ന നിലക്ക് 2017 ഓഗസ്റ്റ് രണ്ടിലേക്ക് കോടതി കേസ് മാറ്റിവച്ചു. അതുകൊണ്ട് അത്യാവശ്യമായി വനംറവന്യൂ വകുപ്പുകള്‍ ഈ വിഷയത്തില്‍ നിലപാട് എടുക്കണം. തുടര്‍ന്ന ലോ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി അന്തിമ തീരുമാനമെടുക്കണം. ഇത് സര്‍ക്കാരിന്റെ തീരുമാനമായിരിക്കും.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന്റെ തലേദിവസമായ 2017 ഓഗസ്റ്റ് ഒന്നിനോ അതിനു മുന്‍പോ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ സര്‍ക്കാരിന്റെ തീരുമാനം അറിയിക്കണം'. ഈ കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ലോ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവര്‍ക്കാണ് അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കത്തയച്ചത്. പക്ഷെ ഈ കത്തിന് അര്‍ഹിക്കുന്ന ഗൗരവം ബന്ധപ്പെട്ടവര്‍ നല്‍കിയില്ല. തന്‍മൂലം കാഞ്ഞിരത്തിനാല്‍ ഭൂമി കേസ് തീരുമാനമാകാതെ സുപ്രീം കോടതിയിലെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."