HOME
DETAILS
MAL
ബാങ്കുകളിലെത്തിയ നോട്ടുകളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് യെച്ചൂരി
backup
March 25 2017 | 18:03 PM
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച അസാധു നോട്ടുകളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും ഇതുവരെയും പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിച്ചതിന്റെ കണക്കുകള്‍ എന്തുകൊണ്ടാണ് വ്യക്തമാക്കാത്തത്? ഇത് മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മയാണോ അതോ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തമാണോ എന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.
നവംബര്‍ എട്ടിനാണ് രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."