ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്
തിരുവനന്തപുരം: അനധികൃത കൈയേറ്റ ആരോപണങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മൂന്നാറിലേക്ക്. ചെന്നിത്തല നാളെയും കുമ്മനം ഇന്നുമാണ് മൂന്നാറില്‍ എത്തുക. സി.പി.എം എം.എല്‍.എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആക്ഷേപം സജീവമാകുന്നതിനിടെയാണ് ഇരുവരുടെയും മൂന്നാര്‍ യാത്ര.
ഭരണകക്ഷിയുടെ പിന്തുണയോടെയാണ് കൈയേറ്റമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
എന്‍.എസ്.ടി.എ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ ദൈനംദിനം നടന്നുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരേ പോരാടാന്‍ അധ്യാപകര്‍ സന്നദ്ധരാവണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
നാഷനല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എന്‍.എസ്.ടി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ടി.ജെ മാത്യു അധ്യക്ഷനായി. കെ.എം മുഹ്‌സിന്‍, ടി.വി ബാലകൃഷ്ണന്‍, സി.പി അബൂബക്കര്‍, വിനോദ് മേച്ചേരി സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം മുന്‍ മന്ത്രി കെ ശങ്കരനാരായണപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു അധ്യക്ഷനായി. സമാപനസമ്മേളനം എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വര്‍ക്കല ബി രവികുമാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."