റഷീദിന് നാടിന്റെ യാത്രാമൊഴി
ഇരിക്കൂര്‍: കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം കോട്ടൂരില്‍ ടിപ്പര്‍ ലോറിയിടിച്ചു മരിച്ച പടിയൂര്‍ പുത്തന്‍പറമ്പിലെ കുന്നുവയല്‍ റഷീദിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ബദരിയ്യ ജുമാമസ്ജിദും പരിസരവും നാനാതുറകളില്‍ നിന്നുമെത്തിയവരാല് നിറഞ്ഞു. മഹല്ലിന്റെയും നാടിന്റെയും പൊതുപ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു റഷീദ്. ഇദ്ദേഹത്തിന്റെ സഹോദരനും മൂന്ന് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പടിയൂരില്‍ ബദ്രിയ്യ ജുമാ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇന്നലെ 3.30ഓടെ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. റഷീനോടുള്ള ആദര സൂചകമായി കുയിലൂര്‍, പുത്തന്‍ പറമ്പ്, പടിയൂര്‍ ജങ്ഷന്, പുലിക്കോട് ടൗണ്‍ എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."