HOME
DETAILS
MAL
പൊലിസ് ഭാഷ്യം ദുരൂഹമെന്ന്
backup
March 25 2017 | 19:03 PM
തിരുവനന്തപുരം:കാസര്‍കോട് റിയാസ് മുസ്ലിയാരുടെ കൊലപാതകത്തിന് കാരണമായി പൊലിസ് പറയുന്ന ഭാഷ്യം ദുരൂഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരും ആര്. എസ്. എസ് പ്രവര്‍ത്തകരാണ്. അവര്‍ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യലഹരിയില്‍ നടത്തിയതാണെന്നുമാണ് പൊലിസ് പറയുന്നത്.
പ്രതികള്‍ മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്നും പൊലിസ് പറയുന്നു. ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ സംഘം ചേര്‍ന്ന് മദ്യപിച്ച് പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടി വന്ന് ഒരാളെ കൊല്ലുമെന്ന കഥ കുട്ടികള്‍ പോലും വിശ്വസിക്കില്ല.
ഇത്തരമൊരു കുറ്റം ആരോപിച്ച കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."