HOME
DETAILS
MAL
'ക്ലാറ്റ് ': പരാതികള്‍ പരിശോധിക്കുന്നതിന് സുപ്രിം കോടതി സമിതിയായി
backup
May 26 2018 | 02:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ (ക്ലാറ്റ്) സംബന്ധിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രിം കോടതി രണ്ടംഗസമിതി രൂപീകരിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് എം.ആര് ഹരിഹരന് നായര്‍, കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) ശാസ്ത്ര വിഭാഗം മേധാവി പ്രഫ.സന്തോഷ് കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ക്ലാറ്റ് പരീക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്നും അവ പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കാര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് സമിതി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."