മലേഷ്യന്‍ വിമാന അപകടം; ഉത്തരവാദി റഷ്യയെന്ന് ആസ്‌ത്രേലിയയും നെതര്‍ലന്‍ഡും
ഹേഗ്: മലേഷ്യന്‍ വിമാനമായ ബോയിങ് 777 അപകടത്തില്‍പെട്ടതിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്ന് ആസ്‌ത്രേലിയയും നെതര്‍ലന്‍ഡും. 298 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വലാലംപൂരിലേക്ക് പുറപ്പെട്ട വിമാനം റഷ്യ തകര്‍ത്തതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉക്രൈനിലെ വിമത പ്രദേശത്തുവച്ചാണ് വിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള 193 പേരുംആസ്‌ത്രേലിയക്കാരായ 27 പേരും കൊല്ലപ്പെട്ടിരുന്നു.
മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ വിമാനം തകര്‍ത്തതെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘമാണ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച റഷ്യ ഉക്രൈനിലെ വിമതരാണെന്നാണ് അവകാശപ്പെടുന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തിയതെന്ന് നെതര്‍ലന്‍ഡ് വിദേശ കാര്യ മന്ത്രി സ്റ്റഫ് ബ്ലോക്കും ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയ ബിഷപ്പും പ്രസ്താവനയിലൂടെ പറഞ്ഞു. അന്താരാഷ്ട്ര അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്ന് നെതര്‍ലന്‍ഡിനും ആസ്‌ത്രേലിയക്കും ബോധ്യപ്പെട്ടെന്ന് നെതര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി സ്റ്റഫ് ബ്ലോക്ക്് പറഞ്ഞു. വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇരകളായവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമാന അപകടത്തിന്റെ പിന്നില്‍ റഷ്യ നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമായെന്ന് ജൂലിയ ബിഷപ്പ് പറഞ്ഞു. റഷ്യന്‍ നടപടിക്കെതിരേ മുന്നോട്ടുപോവുമെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും പറഞ്ഞു.
2014 ജൂലൈ 17നായിരുന്നു ലോകത്തെ നടുക്കിയ ആകാശ ദുരന്തമുണ്ടായത്. അന്താരാഷ്ട്ര അന്വേഷണ സമിതി റഷ്യയുടെ പങ്ക് തെളിയിക്കുന്ന ഫോട്ടോ, വിഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ടു. ബൂക്ക് മിസൈല്‍ സംവിധാനമുപയോഗിച്ച് വിമാനത്തെ തകര്‍ക്കുകയായിരുന്നു. പടിഞ്ഞാറന്‍ റഷ്യയിലെ കുര്‍സ്‌ക് കേന്ദ്രമായുള്ള 53ാം വ്യോമവേധ മിസൈല്‍ സംവിധാനത്തില്‍ നിന്നാണ് വിമാനത്തിനു നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."