എടച്ചേരിയിലെ അനിഷ്ട സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു
എടച്ചേരി: എടച്ചേരിയില്‍ നിലനില്‍ക്കുന്ന അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനം ഒറ്റക്കെട്ടായി രംഗത്ത്. ആദര്‍ശപരമായ ഭിന്നതകള്‍ മറന്ന് സാഹോദര്യം മുറുകെ പിടിച്ച് വികസനത്തിന് ഒറ്റക്കെട്ടാകണമെന്ന് എടച്ചേരിയില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സമാധാനയോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടണ്ടായ കരിഓയില്‍ സംഭവത്തെ യോഗം അപലപിച്ചു. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് സര്‍വകക്ഷിസംഘം വടകര ഡിവൈ.എസ്.പി സുദര്‍ശനനെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ അഹമ്മദ് മാസ്റ്റര്‍, വി. കുഞ്ഞിക്കണ്ണന്, സുരേന്ദ്രന് മാസ്റ്റര്‍, എം.കെ പ്രേംദാസ് എന്നിവരാണ് ഡിവൈ.എസ്.പിയെ സന്ദര്‍ശിച്ചത്.
അതിനിടെ എടച്ചേരിയിലെ ലീഗ് നേതാവിന്റെയും പ്രവര്‍ത്തകരുടെയും വീട്ടില്‍ കരിഓയില്‍ ഒഴിച്ച കേസിലെ പ്രതികളെ കണ്ടെണ്ടത്താന്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടണ്ട്. രാത്രികാലങ്ങളില്‍ അനാവശ്യമായി കടവരാന്തകളിലും ഓവുചാല്‍ പാലങ്ങളിലും കൂട്ടം കൂടി നിന്നവരെ പൊലിസ് വിരട്ടി ഓടിച്ചു. വരും ദിവസങ്ങളിലും പൊലിസിന്റെ ഭാഗത്തുനിന്ന് മുഖം നോക്കാതെയുളള ശക്തമായ നടപടികള്‍ ഉണ്ടണ്ടാകുമെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എടച്ചേരി എസ്.ഐ യൂസഫ് നടുത്തറമ്മല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."