വ്യാജ ചികിത്സ; സിദ്ധനെതിരേ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിലെ വിവാദ മന്ത്രവാദ ചികിത്സകനെതിരേ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.
പ്രദേശത്തെ വിവിധ സാമൂഹ്യ, രാഷ്ട്രിയ, മത സംഘടനകള്‍ ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ച് മന്ത്രവാദ ചികിത്സകന്റെ വീടിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയുള്ള സമരമാണ് നടത്തുക. പടിഞ്ഞാറത്തറ-പാണ്ടങ്കോട് വര്‍ഷങ്ങളായി മന്ത്രവാദ ചികിത്സ നടത്തി വരുന്ന അന്‍വര്‍ സാദത്തിനെതിരേയാണ് നാട്ടുകര്‍ സംഘടിച്ചിരിക്കുന്നത്. ചികിത്സയുടെ പേരില്‍ സ്ത്രീപീഡനം വരെ നടത്തിയതായി പരാതി ഉയരുകയും ഇത് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും നാട്ടുകാരെ വെല്ലുവിളിച്ച് ഇയാള്‍ ചികിത്സ തുടരുകയാണ്.
ജില്ലക്ക് പുറത്ത് നിന്നും കര്‍ണാടയിലെ കുടക് ജില്ലകളില്‍ നിന്നുമാണ് പ്രത്യേക ദിവസങ്ങളില്‍ നുറുകണക്കിനാളുകള്‍ ഇവിടെയെത്തുന്നത്. ചികിത്സ മതപരമല്ലെന്ന കാരണത്താല്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റി ഇയാളെ പുറത്താക്കുകയും ജനകീയ സമരസമിതിക്ക് പിന്‍ന്തുണ നല്‍കുകയും ചെയ്തിരുന്നു.
ആദിവാസി യുവാക്കളെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങി വിണ്ടും ചികിത്സ തുടങ്ങിയാല്‍ പ്രതിരോധിക്കാനാണ് ജനകീയ സമിതിയുടെ തിരുമാനം. ചികിത്സക്കായെത്തുന്നവരെ ബോധവല്‍ക്കരിച്ച് തിരിച്ചയക്കുന്ന രീതികളാകും സമരക്കാര്‍ സ്വീകരിക്കുക. ഇതിന്റെ മുന്നോടിയായി പാണ്ടങ്കോട് സംഘടിപ്പിച്ച സര്‍വകക്ഷി പൊതുയോഗത്തില്‍ ചെയര്‍മാന്‍ എന്‍.കെ മമ്മുട്ടി അധ്യക്ഷനായി. പി.ഡി പീറ്റര്‍, മുകുന്ദന്‍ മാസ്റ്റര്‍, ഫത്തഹുദ്ദീന്‍, റഫീഖ് വെള്ളമുണ്ട, ഹാരിസ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."