നെല്ലാക്കോട്ടയിലെ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നാരംഭിക്കും
നെല്ലാക്കോട്ട: പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ഇന്നാരംഭിക്കും.
കഴിഞ്ഞ ദിവസം കടുവ കാമറയില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തുമെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്കുന്ന സൂചന. അതിനിടെ കടുവയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകളിലൊന്ന് കടുവ കടിച്ചുകൊണ്ടുപോയി. പ്രദേശത്ത് നിക്ഷേപിച്ച മാംസം കടിച്ചെടുത്തതിനോടൊപ്പമാണ് കാമറയും കടുവ കൊണ്ടുപോയത്. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ അല്പം മാറി കാമറ കണ്ടെത്തി.
വനത്തില്‍ മേയുന്നതിനിടെയാണ് പശുക്കളെ കടുവ ആക്രമിച്ചത്. പിന്നീട് പശുക്കളുടെ മൃതദേഹങ്ങള്‍ കടുവക്ക് ഭക്ഷിക്കാനായി വനത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഈ മാംസം ഭക്ഷിക്കാനായി എത്തിയപ്പോഴാണ് കടുവയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞത്. കടുവയെ കൂട് വെച്ച് പിടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കടുവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് സംബന്ധിച്ച് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും കടുവയെ കൂട് വെച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതോടൊപ്പം കടുവ ഭക്ഷണമാക്കിയ പശുക്കളുടെ ഉടമക്ക് നഷ്ടപരിഹാരം വരുംദിവസങ്ങളില്‍ തന്നെ നല്‍കാനുള്ള നടപടികളും ആരംഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."