HOME
DETAILS
MAL
വണ്ടിച്ചെക്ക് നല്കി തട്ടിപ്പ്: പ്രതി അറസ്റ്റില്‍
backup
March 25 2017 | 22:03 PM
വട്ടിയൂര്‍ക്കാവ്: വണ്ടിച്ചെക്ക് നല്കി തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ പ്രതി വട്ടിയൂര്‍ക്കാവ് പൊലിസിന്റെ പിടിയിലായി.
കണ്ണൂര്‍ സ്വദേശി രമേശനാണ് (33) പിടിയിലായത്. ഇയാള്‍ക്കെതിരേ ചെന്നൈ, കോയമ്പത്തൂര്‍, കണ്ണൂര്‍, തിരുവനന്തപുരം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ട്. ഓണ്‍ലൈന്‍ വഴി ക്യാമറ വാങ്ങിയതിനു ശേഷം വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് പ്രതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിലായി താന്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ നാല് കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."