HOME
DETAILS

പുതിയ നികുതി വരുമാന പദ്ധതികളുമായി കൊച്ചി നഗരസഭ ബജറ്റ്

  
backup
March 25 2017 | 22:03 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

കൊച്ചി: പുതിയ പദ്ധതികളിലൂടെ വരുമാനമാര്‍ഗം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീസുരക്ഷയ്ക്കും പ്രധാന്യം നല്‍കിയും കൊച്ചി നഗരസഭയുടെ ബജറ്റ്. തടി നികുതി ഉള്‍പ്പടെയുള്ള പുതിയ നികുതി നിര്‍ദേശങ്ങളുമായി 854.16 കോടി വരവും 822.29 കോടി ചെലവും 16.83 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്. കേന്ദ്ര പദ്ധതികളുമായി കൈകോര്‍ത്ത് നഗരത്തിന്റെ സുസ്ഥിര വികസനത്തിനുതകുന്നതാണ് ബജറ്റ് എന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനം തന്നെയാണ് ഇത്തവണത്തെ ബജറ്റിലുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലെ ഇ ഗവേണസ് പദ്ധതി ഇപ്പോഴും നടപ്പാക്കാനായിട്ടില്ലെന്നും ജി സ്മാരകത്തിന് എ.കെ. ആന്റണി നല്‍കിയെന്നു പറയുന്ന സ്ഥലം അളന്നു തിരിക്കാനോ കൈവശം എത്തിയെന്ന് ഉറപ്പാക്കാനോ നഗരസഭ അധികാരികള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും ആരോപണമുയര്‍ന്നു.
നഗരത്തിന്റെ സമഗ്ര വികസനത്തെ മുന്‍നിര്‍ത്തുള്ള ബജറ്റാണ് അനുമതിക്കു സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ തടി നികുതിയിലൂടെ മാത്രം ഒരു കോടി രൂപയുടെ അധികവരുമാനമാണ് നഗരസഭ ലക്ഷ്യമിടുന്നത്. മെട്രൊ സര്‍വീസ് ആരംഭിക്കുന്നതോടെ സ്റ്റേഷനുകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കണമെന്നാണ് ബജറ്റിലെ മറ്റൊരു നിര്‍ദേശം. കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും മൂല്യ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ഡവലപ്‌മെന്റ് ചാര്‍ജ് പിരിക്കണമെന്ന് കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. ഈ വര്‍ഷം മെട്രൊ സര്‍വീസ് ആരംഭിക്കുന്നതോടെ നികുതി പിരിവ് ആരംഭിക്കും. അഞ്ചു കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നു.
ട്രാക്കുകളുടെ ഇരുവശങ്ങളിലും തൂണുകളിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നുളള നികുതിയിനത്തില്‍ അഞ്ചു കോടി ലക്ഷ്യമിടുന്നു. കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്ഥാപിക്കുന്ന ട്രാന്‍സ്‌ഫോമറുകള്‍ക്ക് വേണ്ടി നഗരസഭയുടെ റോഡുകളില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് ഇനി തറവാടക നല്‍കണം. മൂന്നു കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. എല്ലാ പ്രധാന റോഡുകളിലും പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കും. ഫീസ് പിരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഒരു കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റോഡുകള്‍ ആധുനിക നിലവാരത്തിലേക്ക്


കൊച്ചി: നഗരത്തിലെ റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പൊതു സ്വകാര്യ പങ്കാളിത്തതോടെയുള്ള റോഡ് നിര്‍മാണ രീതി അവലംബിച്ച് കൂടുതല്‍ റോഡുകള്‍ ആധുനിക രീതിയില്‍ സജീകരിക്കുന്നതിനാണ് നിര്‍ദേശം. നഗരത്തിലെ ചെറു റോഡുകള്‍ ഇന്റര്‍ ലോക്കിങ് രീതിയില്‍ പുനര്‍നിര്‍മിക്കും. ഇതിനായി അഞ്ച് കോടി രൂപ വകിരുത്തി. ഫോര്‍ട്ട്‌കൊച്ചി ടൂറിസം മേഖലയിലെ എല്ലാ റോഡുകളും പുതുക്കി പണിയും. തമ്മനം പുല്ലേപ്പടി റോഡ്, പള്ളുരുത്തി മേഖലയിലെ റോഡുകള്‍, ഗോശ്രീ മാമംഗലം റോഡ് തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.


മരങ്ങള്‍ക്ക് തടി നികുതി


നഗരപരിധിയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരങ്ങള്‍ക്ക് തടി നികുതി ചുമത്തും. നഗരസഭയില്‍ ആദ്യമായാണ് തടിക്ക് നികുതി ഏര്‍പ്പെടുത്തുന്നത്. ടണ്ണിന് 24രുപയില്‍ താഴെയാണ് നികുതി ഈടാക്കുക. തടി നികുതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.


സ്മാര്‍ട്ട് സിറ്റീസ് മിഷന് 40 കോടി


കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നഗര വികസന പദ്ധതിയായ സ്മാര്‍ട്ട് സിറ്റീസ് പദ്ധതിക്കായി നഗരസഭയുടെ വിഹിതമായ 40 കോടി രൂപ നീക്കിവച്ചു. അടിസ്ഥാന സൗകര്യ വികസനം, നഗരഭാഗങ്ങളുടെ ആധുനിക വല്‍കരണം, ശാസ്ത്രീയമായി സംവിധാനം ചെയ്ത കുടിവെള്ള വിതരണ ശൃംഖല, വിവിധ സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള സമാര്‍ട്ട്കാര്‍ഡ് എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കുക.

റോ-റോ ഇപ്പഴും യാഡില്‍ തന്നെ


കഴിഞ്ഞ ബജറ്റില്‍ റോ-റോ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സര്‍വീസ് ആരംഭിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചില്ല.
ജെട്ടി നിര്‍മാണത്തിനായി അഞ്ച് കോടിരൂപയാണ് കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചിരുന്നത്. ഇത്തവണയും റോ-റോ സര്‍വീസ് ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ജെട്ടികളുടെ നിര്‍മാണം എപ്പോള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളില്ല.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago