ഹയര്‍സെക്കന്‍ഡറി പ്രവേശനം: സ്‌കൂളുകള്‍ ഉത്തരവ് ലംഘിക്കുന്നെന്ന്
പറവൂര്‍: ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍നിന്നും അമിതപണം വാങ്ങരുതെന്ന ഉത്തരവ് നിലനില്‍ക്കെ കൊങ്ങോര്‍പ്പിള്ളി ഗവര്‍മെന്റ് സ്‌കൂള്‍ അധികൃതര്‍ അമിത പണം ഈടാക്കുന്നതായി ആക്ഷേപം.
സര്‍ക്കാര്‍,എയിഡഡ സ്‌കൂളുകളില്‍ പ്രവേശനത്തിനായി വിദ്യര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചിതഫീസ് മാത്രമേവാങ്ങാവു എന്ന കര്‍ശനഉത്തരവ് ഇറങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഭാരിച്ച പണപിരിവ് നടത്തുന്നത്.പ്ലസ് വണ്‍ പ്രവേശനത്തിന് പി.ടി.എ ഫണ്ട് ഇനത്തില്‍ 500 രൂപയില്‍ കൂടുതല്‍ വാങ്ങിയ സ്‌കൂളുകളില്‍ നിന്ന് അതിക തുക തിരിച്ച് പിടിക്കാനുള്ള ഹയര്‍സെക്കന്‍ഡറി വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൊങ്ങോര്‍പ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 4500 രൂപ അഡ്മിഷന്‍ ഫീസായി വാങ്ങി പ്രവേശനം നല്‍കുന്നത്.എന്നാല്‍ 2500 രൂപമാത്രം വാങ്ങിയതായിട്ടുള്ള രസീതിയാണ്‌സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്.
ഒരുവര്‍ഷത്തോളമായി ഈ സ്‌കൂളില്‍ പി.ടി.എ കൂടാറില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇവിടെ നടക്കുന്നത്.കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇതേരീതിയില്‍ അമിത പണം ഈടാക്കിയാണ് പ്രവേശനം നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.പി.ടി.എ കമ്മിറ്റി വിളിച്ച്‌ചേര്‍ത്ത് ഈ കണക്കുകള്‍ അവതരിപ്പിക്കാറില്ലെന്നും ആക്ഷേപമുണ്ട്. കൂടുതല്‍ തുക വാങ്ങി പ്ലസ് വണ്‍ അഡ്മിഷന്‍ നല്‍കിയതായി ചൂണ്ടിക്കാട്ടി പി.ടി.എ പ്രസിഡന്റ് വി.പി ജയനാരായണന്‍,അതിക തുകനല്‍കിയ രക്ഷിതാവ് കെ.പി അജയന്‍ എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരിക്കയാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭവുമായി എസ്.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്.ഇതുവരെ വിദ്യാര്‍ഥികളില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത പണം ഉടനെ തിരിച്ച്‌നല്‍കണമെന്ന് എസ്.എഫ്.ഐ ആലങ്ങാട് ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു.സര്‍ക്കാര്‍നിശ്ചിതഫീസില്‍ കൂടുതലായി വിദ്യാര്‍ഥികളില്‍ നിന്നും അമിതപണം വാങ്ങുന്നത് ഒഴിവാക്കണമെന്നും വാങ്ങിയതുക തിരിച്ച് നല്‍കിയില്ലെങ്കില്‍ ശക്തമായ സമരമം നടത്തുമെന്ന് എസ്.എഫ്.ഐ വൈസ് പ്രസിഡന്റ് കെ.ആര്‍ ഹേമന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."