HOME
DETAILS
MAL
ഇന്ധന വിലവര്‍ധന: ജനം തെരുവിലിറങ്ങണമെന്ന് പി.സി ജോര്‍ജ്
backup
May 27 2018 | 01:05 AM
കോട്ടയം: ഇന്ധന വിലവര്‍ധനവിനെതിരേ ജനം തെരുവിലിറങ്ങണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എ. ലോകത്ത് ഒരിടത്തും ഇല്ലാത്തവിധം ഇന്ധന വിലവര്‍ധനവ് രാജ്യത്ത് വരുത്തിവച്ചവര്‍ അതിനുള്ള പരിഹാരവും കാണണം.
ഡീസല്‍ വിലവര്‍ധനവിന് നടപടികള്‍ ആരംഭിച്ചത് വാജ്‌പേയ് സര്‍ക്കാരാണ്. അതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത്. അത് തിരിച്ചെടുക്കാന്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ കഴിയില്ല.
ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണം. നിലവിലെ സാഹചര്യത്തിന് ഉത്തരവാദികളായ ബി.ജെ.പിയും കോണ്‍ഗ്രസും ഇതിന് മുന്‍കൈയെടുക്കണം. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നേതൃത്വം നല്‍കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."