മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മഴക്കാല ഫുട്‌ബോള്‍ മത്സരം
മട്ടാഞ്ചേരി: സംസ്ഥാനത്തെ മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രോത്സാഹനത്തിനായി മഴക്കാല ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.
ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഷൂട്ട് ദി റെയിന്‍ എന്ന പേരില്‍ മണ്‍സൂണ്‍ ഫുട്‌ബോള്‍ മേള നടത്തുന്നത്. ഇതുപതിനൊന്നാം വര്‍ഷമാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്.
ജൂലൈ രണ്ട്,മൂന്നു തിയതികളില്‍ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍വച്ചു നടക്കുന്ന മത്സരത്തില്‍ 25 ടീമുകളാണ് പങ്കെടുക്കുന്നത്.ഇത്തവണ രണ്ടുവനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.ഇതിന് പുറമേ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരവും ഇക്കുറി അരങ്ങേറും.സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തില്‍ കഴിഞ്ഞ തവണ മൂന്നാര്‍ കൊണ്ടോലിപ്പാണു ചാമ്പ്യന്‍മാരായത്.
വിജയികള്‍ക്കു ജോസഫ് ഡൊമിനിക് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ഇരുപത്തി അയ്യായിരം രൂപയുമാണ് ഒന്നാം സമ്മാനം.റണ്ണേഴ്‌സ് അപ്പിന് ഇരുപതിനായിരം രൂപയും നല്‍കുന്നു.ഉദ്ഘാടന മത്സരം കൊച്ചി മാരിയറ്റും മലബാര്‍ ഹൗസും തമ്മിലായിരിക്കും.രണ്ടാം തിയതി രാവിലെ ഏഴിന് കെ.വി തോമസ് എം.പി ആദ്യ മത്സരം കിക്കോഫ് ചെയ്യും.ജൂലൈ മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മേയര്‍ സൗമിനി ജയിന്‍,കെ.ജെ മാക്‌സി എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച മഴക്കാല പന്ത് കളി മത്സരം ഇന്ന് ടൂറിസം മേഖലയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ പരിപാടിയാണെന്ന് സംഘാടകരായ തോമസ് വര്‍ഗീസ്,വിനേശ് വിദ്യ,റൂഫസ് ഡിസൂസ,ടി.എ.ജാഫര്‍,എം.എസ്.പോള്‍ എന്നിവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."