HOME
DETAILS

മഴക്കാലപൂര്‍വ ശുചീകരണത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി

  
backup
May 27 2018 | 03:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4-2

 

കോഴിക്കോട്: ജില്ലയിലെ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പരിസരങ്ങളില്‍ ഉടമകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
തദ്ദേശസ്ഥാപനങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകളെ വിളിച്ചുചേര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനം അതതു പ്രദേശത്തുതന്നെ ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തുമെന്നും മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി അറിയിച്ചു.
കോഴിക്കോടിനെ സീറോ വേസ്റ്റ് ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള സംഘടിതമായ ശ്രമം നടക്കുകയാണ്. ഇതിനു കച്ചവടസംഘടനകളും തൊഴിലാളി സംഘടനകളും സംയുക്തമായി പ്രവര്‍ത്തിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹകരണവും സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. യോഗത്തില്‍ ഡി.എം.ഒ വി. ജയശ്രീ, മെറിന്‍ ജോസഫ് ഐ.പി.എസ്, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍, ലയണ്‍സ് ക്ലബ് അസോസിയേഷന്‍ പ്രതിനിധികള്‍, വഴിയോര സംഘടന തൊഴിലാളി പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് പ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago