അബഹ എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രണം സുരക്ഷാ സേന തകര്‍ത്തു
ജിദ്ദ: സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിന് ശ്രമം. ഡ്രോണ്‍ വിമാനത്താവളത്തിലെത്തും മുമ്പെ സൈന്യം തകര്‍ത്തു. സംഭവത്തില്‍ പിന്നില്‍ ഹൂതികളാണെന്നാണ് സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി സഊദിക്ക് നേരെ തുടര്‍ച്ചായി ഹൂതി ആക്രമണം നടന്നിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് സംഭവം.
അതേസമയം, ഡ്രോണ്‍ വിമാനത്താവളത്തിലെത്തും മുന്നേ തകര്‍ത്തതായും സൈനിക വക്താവ് പറഞ്ഞു. ഇറാന്‍ നിര്‍മിത ഖാസിഫ് അബാബീല്‍ ഇനത്തില്‍ പെട്ട ഡ്രോണ്‍ ആണിതെന്നും വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
കഴിഞ്ഞ മാസവും വിമാനത്താവളത്തിലേക്ക് ഡ്രോണ്‍ എത്തിയിരുന്നു. ഇന്നലെ നജ്‌റാനിലേക്കും മിസൈലെത്തിയിരുന്നു. ജനവാസ കേന്ദ്രത്തിന് മുകളില്‍ വെച്ചാണ് ഇന്നലെ മിസൈല്‍ തകര്‍ത്തത്. തുടര്‍ച്ചയായി ആറാം ദിനമാണ് സഊദിക്ക് നേരെ മിസൈലും ഡ്രോണും എത്തുന്നത്. നേരത്തെ ജിസാന്‍, റിയാദ്, അബഹ എന്നിവിടങ്ങളിലേക്കും ഹൂതികള്‍ മിസൈല്‍ ആക്രണം നടത്തിയിരുന്നു. ഇവയെല്ലാം തകര്‍ത്തുവെന്ന് സഖ്യസേന അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം യമനിലേക്ക് സഹായവുമായെത്തിയ തുര്‍ക്കി കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ചെങ്കടലിലെ സ്പീഡ് ബോട്ടുകളപയോഗിച്ചായിരുന്നു ഇത്. ഈ ബോട്ടുകല്‍ സഖ്യസേന തകര്‍ത്തതിന് പിന്നാലെയാണ് മിസൈലെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ പിന്തുണയോടെ നടക്കുന്ന ഹൂതി ആക്രമണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട് സഖ്യസേന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."