ദുരിത യാത്രയ്ക്ക് അവസാനമായില്ല ആളച്ചാട്ടുപടി റോഡ് ഒന്നര വര്‍ഷമായി തകര്‍ന്നുകിടക്കുന്നു
തേഞ്ഞിപ്പലം: ആളച്ചാട്ടുപടി-കോമരപ്പടി റോഡ് നവീകരണം വൈകുന്നു. കരാറുകാരന് മാറിപ്പൊളിച്ച കടക്കാട്ടുപാറ ആളച്ചാട്ടുപടി-കോമരപ്പടി റോഡിന്റെ പുനര്‍ നിര്‍മാണം വൈകുന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരം. ഉയര്‍ന്നു നില്ക്കുന്ന കല്ലുകള്‍ താണ്ടിയുള്ള യാത്ര അപകട ഭീഷണിയാണ്. ഒന്നര വര്‍ഷം മുന്‍പാണ് നവീകരണത്തിന്റെ പേരില്‍ ഈ റോഡ് ജെ.സി.ബി ഉപയോഗിച്ച് കരാറുകാരന് മാന്തിപ്പൊളിച്ചത്.
കടക്കാട്ടുപാറ -കോഹിനൂര്‍ റോഡിന്റെ നവീകരണത്തിനായിരുന്നു എം.പി ഫണ്ട് 92 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ തൊഴിലാളികള്‍ റോഡ് മാറി പൊളിക്കുകയായിരുന്നു. ഒരു തകരാറുമില്ലാത്ത റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നതറിഞ്ഞ് നാട്ടുകാര്‍ വന്ന് തടയുകയായിരുന്നു.
80 മീറ്ററോളം നീളത്തിലാണ് റോഡ് പൊളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരനെതിരേ പഞ്ചായത്ത് നിയടപടിയുമായി മുന്നോട്ടുപോയിരന്നു. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും തകര്‍ന്ന റോഡ് നവീകരിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."