ജീവിതം കൊണ്ട് മാതൃകയാവുക: ഹമീദലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ഏകദിന പഠന കാംപും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു.
സെക്രട്ടറിയേറ്റിന് സമീപം എം.ഇ.എസ് ഹാളില്‍ നടന്ന സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവിതം കൊണ്ട് മാതൃകയാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള മഹ്‌ളരിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജില്ല ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ഖാന്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം പതാക ഉയര്‍ത്തി. തുടര്‍ന്ന് സമസ്ത ആദര്‍ശ വിശദീകരണം അലവി ദാരിമിയും ജീവിത വിജയത്തിന് ഒരാമുഖം എന്ന വിഷയത്തില്‍ അന്‍വര്‍ മന്നാനി പനവൂരും നേതൃപാടവം എന്ന വിഷയത്തില്‍ കെ.എസ്.ഗിരീഷ് കുമാറും സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് അബ്ദുല്ലാ തങ്ങള്‍ ദാരിമി, അഡ്വ.കെ.എസ്.എ.ഹലീം, അബ്ദുല്‍ കബീര്‍ എസ്.കെ.എസ്.ബി.വി സംസ്ഥാന ട്രഷറര്‍, മുഹമ്മദ് അമീന്‍ വിഴിഞ്ഞം, സവാദ് ഫൗസി വര്‍ക്കല, അഷ്‌റഫ് ബീമാപള്ളി, മുഹമ്മദ് ജുറൈജ്, ഷെമീര്‍ പെരിങ്ങമ്മല, അബ്ദുല്‍ ജബ്ബാര്‍ ഫൈസി ലക്ഷദ്വീപ്, സക്കീര്‍ മുസ് ലിയാര്‍ പെരുമാതുറ, ഷാജഹാന്‍ ദാരിമ പനവൂര്‍, മുജീബ് മുസ് ലിയാര്‍, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീം മുഹമ്മദ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഷാജുദ്ദീന്‍ ചിറയ്ക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് അബ്ബാസ് അസ്‌ലമി(അസ്‌ലമീസ് സംസ്ഥാന ട്രഷറര്‍) നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഇഫ്ത്താര്‍ സംഗമത്തിലും നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."