HOME
DETAILS
MAL
മന്ത്രിയുടെ ഓഫിസ് അടിച്ചുതകര്‍ത്തു
backup
March 26 2017 | 22:03 PM
ബാലുശ്ശേരി: ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ച ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ നിയോജക മണ്ഡലം ഓഫീസ് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഇന്നലെ വൈകിട്ട് പെട്രോള്‍ ബങ്കിനടുത്തുനിന്നു പ്രകടനമായി വന്ന അന്‍പതോളം പ്രവര്‍ത്തകരാണ് നന്മണ്ടയിലുള്ള ഓഫിസിന്റെ ബോര്‍ഡും ജനല്‍ ചില്ലുകളും എറിഞ്ഞുതകര്‍ത്തത്.
ഓഫിസിനു മുമ്പില്‍ സ്ഥാപിച്ച കൊടിമരവും പ്രതിഷേധക്കാര്‍ തകര്‍ത്തു. ഓഫിസ് തകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ഫിറോസ്, അരുണ്‍ കക്കോടി, നിയോജക മണ്ഡലം പ്രസിഡന്റ് സെവിന്മോനു എന്നിവരെ അക്രമ സംഭവത്തില്‍ പൊലിസ് അറസ്റ്റ്ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."