ഒഴലപ്പതിയിലെ നിയന്ത്രിത വിപണനകേന്ദ്ര കെട്ടിടങ്ങള്‍ 12 വര്‍ഷമായി പൂട്ടികിടക്കുന്നു
ചിറ്റൂര്‍: വടകരപതി പഞ്ചായത്തില്‍ ഒഴലപ്പതികുപ്പാണ്ടകൗണ്ടന്നൂരിനടുത്ത് കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ നിയന്ത്രിത വിപണന കേന്ദ്ര കെട്ടിടങ്ങള്‍ കാടുപിടിച്ചു നോക്കുകുത്തിയായി. 1996ല്‍ കേന്ദ്രപഞ്ചായത്ത് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യറാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ 40 ലക്ഷം ചിലവഴിച്ചതാണ് ഇത് പണികഴിച്ചത്.
5200 ചതുരശ്ര അടിയിലുള്ള സര്‍ക്കാര്‍ നിയന്ത്രിത വിപണന കെട്ടിടവും, 2500 ചതുരശ്ര അടിയില്‍ സംഭരണശാലയും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കാടുപിടിച്ച് പൂട്ടികിടക്കുന്നു.
പതിനൊന്ന് വര്‍ഷം മുന്‍പ് വടകരപതി പഞ്ചായത്ത് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ഈ പൂട്ടിക്കിടക്കുന്ന രണ്ടു വിപണന സമുച്ഛയങ്ങള്‍ സ്ഥിതിചെയ്യുന്നത്. എരുത്തേമ്പതി ,വടകരപതി, കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ 2200 ഏക്കര്‍ വിസ്തൃതിയില്‍ കൃഷിചെയ്യുന്ന 2500 ത്തോളം പഴം പച്ചക്കറി കര്‍ഷകര്‍ക്ക് അനുയോജ്യമായ വിപണന സ്ഥലം തന്നെയാണ് ഇവിടം.
ഇപ്പോള്‍ കര്‍ഷകര്‍ 10 % ഇടത്തട്ടുകാരന് നല്‍കിയാണ് സ്വകാര്യ വ്യാപാരികള്‍ തീരുമാനിക്കുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ ഇത്തരത്തിലുള്ള കര്‍ഷകരുടെ നട്ടെല്ല് തകര്‍ക്കുന്ന സ്വകാര്യ വിപണികളും വ്യാപാരികളും നടത്തുന്ന കച്ചവടചൂഷണം അവസാനിപ്പിക്കാനും സാധിക്കും.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ഒരു ഗുണനിലവാര നിയന്ത്രണ പരിശോധനാകേന്ദ്രം സ്ഥാപിക്കണം. കര്‍ഷകര്‍ക്ക് കേടുവരാതെ പച്ചക്കറി ശൂക്ഷിക്കാന്‍ എരുത്തേമ്പതിയിലെ പൂട്ടിക്കിടക്കുന്ന പഴം പച്ചക്കറി ശീതീകരണ ശാലയും പ്രവര്‍ത്തിപ്പിക്കണം.വിപണി വിലയിലെ ഏറ്റക്കുറച്ചലുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നതരത്തില്‍ തരംതിരിക്കലൂം പെട്ടികളിലാക്കലും നടത്തി വിദേശ വിപണി ഉറപ്പാക്കാനുമുള്ള നടപടികളും ആവശ്യമാണ്.
സര്‍ക്കാര്‍ ഇടപെട്ട് ഹോട്ടികോര്‍പ്പിനെയോ, വി.എഫ്.പി.സി.കെ.യോ ചുമതലപ്പെടുത്തി കര്‍ഷകരുടെ സ്വന്തം വിപണി പ്രവര്‍ത്തിപ്പിച്ചാല്‍ ഇവിടെത്തെ കാര്‍ഷിക മേഖലക്ക് തന്നെ പുത്തനുണര്‍വ് നല്‍കാന്‍ കഴിയും. സംസ്ഥാന പുരസ്‌കാരങ്ങള്‍വരെ നേടിയിട്ടുള്ള കര്‍ഷകരുള്ള പ്രദേശമായിട്ടുപോലും സര്‍ക്കാറിന് ഇവിടെ വിപണി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് കൃഷിവകുപ്പിന്റെ കനത്ത പരാജയമാണ് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."