നോട്ടു നിരോധനം: വ്യവസായി നിക്ഷേപിച്ചത് 246 കോടി
ചെന്നൈ: ഈ മാസം 31നകം അസാധുനോട്ടുകള്‍ ബാങ്കില്‍ തിരിച്ചടക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും ആദായ നികുതി വകുപ്പിന്റെയും ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ വ്യവസായി 246 കോടി അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ചു.
തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യവസായിയാണ് പണം നിക്ഷേപിച്ച് ശിക്ഷാ നടപടിയില്‍ നിന്ന് തലയൂരിയത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിപ്രകാരമാണ് പണം ബാങ്കില്‍ നല്‍കിയത്. ഈ തുകയുടെ 45 ശതമാനം നികുതിയും ഇയാളില്‍ നിന്ന് ഈടാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇതിനകം 200ഓളം വ്യക്തികളും കമ്പനികളും അനധികൃതമായി സൂക്ഷിച്ച അസാധു നോട്ടുകള്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഏതാണ്ട് 600 കോടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."