മന്ത്രി രവീന്ദ്രനാഥിന്റെ നടപടി അധ്യാപകവൃത്തിക്കു തീരാകളങ്കം: യു.ഡി.എഫ്
പുതുക്കാട് : എച്ചിപ്പാറ ആദിവാസി സ്‌കൂളിന്റെ ഏട്ടാ ക്ലാസ് അംഗീകരാം റദ്ദാക്കിയ അധ്യാപകന്‍ കൂടിയായ മന്ത്രി രവീന്ദ്രനാഥിന്റെ നടപടി അദ്ദേഹത്തിന്റെ അധ്യാപകവൃത്തിക്കു തീരാകളങ്കമാണെന്നു ഡി.സി.സി വൈസ് പ്രസിഡന്റും , യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ അഡ്വ ജോസഫ് ടാജറ്റ്.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു അംഗീകാരം നല്‍കിയത്. അതിനു മുന്‍കൈയ്യെടുത്ത എം.എല്‍.എ രവീന്ദ്രനാഥ് തന്നെയാണ് ഇവിടെ അന്തകനാകുന്നത്.
കുട്ടികളുടെ പഠന കാര്യത്തില്‍ പ്രത്യേകിച്ച് ആദിവാസി സമൂഹത്തിനായുള്ള സ്‌കൂളിനെതിരെ ലാഭ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നത് അന്യായമാണ്.
അവരുടെ ഉന്നമനമാണു ലക്ഷ്യമാക്കേണ്ടത്. അവിടെ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു അവസരം നല്‍കുകയും പുതിയ അധ്യാപക തസ്തിക അനുവദിക്കുകയും വേണം .
ബഹു കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു അധ്യയനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കു ടി.സി ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം .
ഈ സ്‌കൂള്‍ നിലവിലെ സാഹചര്യത്തില്‍ തുടരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒന്നിക്കണമെന്നു അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."