സ്വദേശികളെ പിരിച്ചുവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
ജിദ്ദ: സ്വദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം.
അത്തരം സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. 4000 ലധികം ജോലിക്കാരുള്ള കമ്പനികളില്‍ നിന്ന് പത്തു ശതമാനത്തിലധികം സ്വദേശികളെ പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തെ മുന്‍കൂട്ടി വിവരമറിയിക്കണമെന്നാണ് പുതിയ നിര്‍ദേശം.
എന്നാല്‍ ചെറികിട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന സാഹചര്യത്തിലെ പിരിച്ചു വിടലിന് മന്ത്രാലയം എതിരല്ല. ഇത്തരം സാഹചര്യം തടയാന്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശ്യമില്ല. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് നിയമമനുസരിച്ച് സേവനത്തില്‍ നിന്ന് പിരിയുമ്പോഴുള്ള ആനുകൂല്യം നല്‍കിയിരിക്കണം. ആദ്യ അഞ്ചു വര്‍ഷം ഓരോ വര്‍ഷത്തിനും ശമ്പളത്തിന്റെ പകുതിയാണ് ആനുകൂല്യം നല്‍കേണ്ടത്.
സ്വദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന പ്രവണത തടയാന്‍ തൊഴില്‍ നിയമത്തില്‍ നിയമഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് മന്ത്രാലയത്തിന് തടയാന്‍ കഴിയില്ല.
പത്തു ശതമാനത്തിലധികം സ്വദേശികളെ ഒന്നിച്ച് പിരിച്ചു വിടുന്നത് കൂട്ട പിരിച്ചുവിടലായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."