ചളിയംകോട് പാത തുറന്നു കൊടുത്തില്ല; നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയില്‍
ഉദുമ: കെ.എസ്.ടി.പിയുടെ നവീകരണത്തിനിടയില്‍ സംസ്ഥാന പാതയില്‍ ചളിയംകോട് കൊട്ടരുവത്ത് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് അടച്ചിട്ട പാത രണ്ടാഴ്ച കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് തുറന്ന് കൊടുത്തില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പാത ഉപരോധിച്ചിരുന്നു. നാട്ടുകാരുടമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടാഴ്ചയ്ക്കകം പാത സുരക്ഷിതമാക്കി പാത തുറന്നു കൊടുക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. കലക്ടറുടെയും റവന്യൂമന്ത്രിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിയ പ്രവൃത്തികള്‍ പക്ഷെ, എവിടെയുമെത്തിയില്ല.
പാത ഇന്നും തുറന്നു കൊടുത്തില്ലെങ്കില്‍ മുസ്‌ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് നസീര്‍ കുവ്വത്തൊട്ടി, സെക്രട്ടറി അസീബ് കൈനോത്ത് എന്നിവര്‍ അറിയിച്ചു. അപകടാവസ്ഥയിലായ പ്രദേശത്തെ ഏതാനും ആളുകളാണ് ആയിരക്കണക്കിനു വാഹനങ്ങളെ തടയുന്നതെന്നും ഇതിന് അധികാരികള്‍ കൂട്ടു നില്‍ക്കുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മണ്ണിടിച്ചിലിന്റെ പേരില്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ബന്ദികളാക്കി വച്ച് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. മേല്‍പറമ്പില്‍ നിന്നു അഞ്ചു മിനിറ്റ് കൊണ്ടെത്തേണ്ട ദൂരം ദേളി വഴി ഒരു മണിക്കൂറോളമെടുത്താണു യാത്രക്കാര്‍ക്കു സഞ്ചരിക്കേണ്ടി വരുന്നത്. ഗതാഗതം തടഞ്ഞവര്‍ക്കെതിരേ നിയമ നടപടിയെടുക്കുന്നതിനു പകരം അവര്‍ക്കനുകൂലമായ നടപടിയാണ് നിയമപാലകര്‍ സ്വീകരിക്കുന്നത്. പാത തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് സൈഫുദ്ദീന്‍ കെ മാക്കോട്, നസീര്‍ കൂവ്വത്തൊട്ടി, ഹനീഫ് കെ.ഡി.എല്‍, സലാം കോമു എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍ക്കു നിവേദനം നല്‍കി.
അതേസമയം, കെ.എസ്.ടി.പി പൂര്‍ത്തീകരിച്ച ചളിയംകോട് പാലത്തിന് സമീപമുള്ള സംസ്ഥാന പാതയിലെ ടാറിംഗ് വീണ്ട് കീറിയത് ആശങ്കയുളവാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഓവുചാലുകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ടാറും മണ്ണും ഒലിച്ചു പോയിരുന്നു. ഇതിനു സമീപത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനായിട്ടില്ല. എന്നാല്‍ താല്‍കാലിക പ്രവൃത്തികള്‍ നടത്തി കെ.എസ്.ടി.പി കൈകഴുകാനുള്ള ശ്രമമാണ് നടത്തുന്നതും പാലത്തിലെ ടാറിംഗ് വീണ്ട് കീറിയത് മണ്ണ് തന്നെ ഇരുഭാഗത്തേക്കും ഒലിച്ചുപോയേക്കാമെന്നതിന്റെ ലക്ഷണമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ദേളി റോഡില്‍ വെള്ളക്കെട്ടായതോടെ ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. കാല്‍നട യാത്രക്കാരാണ് ഏറെ ദുരിതം പേറുന്നത്. ദേളിയില്‍ നിന്നു മേല്‍പറമ്പ് വരെ ഓവു ചാലില്ലാത്തതിനാല്‍ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതു കാരണം പാതയില്‍ നിറയെ കരിങ്കല്‍ ചീളുകളും മണ്ണും നിറഞ്ഞിരിക്കുകയാണ്.
വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ചു പരുക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രദേശത്തെ വൈദ്യുത തൂണുകളാണ് പാത നവീകരിക്കാന്‍ തടസ്സമായി അധികൃതര്‍ കണ്ടിരുന്നത്. എന്നാല്‍ നാട്ടുകാര്‍ തന്നെ പണം കണ്ടെത്തി വൈദ്യുത തൂണുകള്‍ മാറ്റിയെങ്കിലും അധികൃതര്‍ ഇതു വരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആരോപണം.
ചളിയങ്കോട് മണ്ണിടിച്ചില്‍: കെ.എസ്.ടി.പി അധികൃതരുമായി ചര്‍ച്ച നടത്തി
കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി തീരദേശ റോഡില്‍ മണ്ണിടിച്ചിലുണ്ടായ ചളിയങ്കോട് കോട്ടരുവത്ത് പാര്‍ശ്വഭിത്തിയുടെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ കെ.എസ്.ടി.പി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കെ.എസ്.ടി.പി റോഡില്‍ അപകട സൂചകങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എഡി.എം കെ അംബുജാക്ഷന്‍, ആര്‍.ഡി.എസ് പ്രൊജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.പി വേണുനായര്‍, കെ.എസ്.ടി. പി അസി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ പി ദേവദാസന്‍, അസി. എന്‍ജിനിയര്‍ പി മധു, കെ.വി രഘുനാഥ്, ഡിവൈ.എസ.്പി പി സുനില്‍ ബാബു, പി മുരളീധരന്‍, റോഡ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ പി.പി സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."